Quantcast

മത്സരിക്കാനില്ലെന്ന് കെ.പി. മോഹനൻ; പി.കെ. പ്രവീണിന് സാധ്യത

സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും മോഹനൻ

MediaOne Logo

Web Desk

  • Updated:

    2026-03-15 10:23:28.0

Published:

15 March 2026 2:39 PM IST

മത്സരിക്കാനില്ലെന്ന് കെ.പി. മോഹനൻ; പി.കെ. പ്രവീണിന് സാധ്യത
X

കണ്ണൂർ: കുത്തുപറമ്പിൽ ഇത്തവണ മത്സരത്തിനില്ലെന്ന് സിറ്റിങ്ങ് എംഎൽഎ കെ.പി. മോഹനൻ. സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി ഒരു പേര് നിർദേശിക്കാനാണ് മാറി നിൽക്കുന്നതെന്നും മോഹനൻ. മണ്ഡലം കമ്മിറ്റിയിൽ പി.കെ. പ്രവീണിൻ്റെ പേരുയർന്നതോടെയാണ് കെ.പി മോഹനൻ നിലപാട് വ്യക്തമാക്കിയത്. കെ. പി മോഹനൻ്റെ സഹോദര പുത്രനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമാണ് പി. കെ പ്രവീൺ.

2011 മുതല്‍ കെ പി മോഹനന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. അന്ന് യുഡിഎഫിനൊപ്പമായിരുന്നു. അന്ന് വിജയിച്ചെങ്കിലും 2016ല്‍ കെ. കെ ശൈലജയോട് തോറ്റു. 2021ല്‍ എല്‍ഡിഎഫിനൊപ്പമെത്തി വീണ്ടും വിജയിച്ചു. 70626 വോട്ടുകളാണ് അന്ന് കൂത്തുപറമ്പില്‍ ലഭിച്ചത്.

എന്നാൽ, മുന്നണിയിൽ തുടരുന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. മുന്നണി വിടേണ്ടതില്ലെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നു. സമാനമനസ്കരുമായി കൂടിയാലോചിച്ച് ഭാവി തീരുമാനമെടുക്കും. ഒരു വിഭാഗം എൽഡിഎഫിൽ തുടരാനുള്ള തീരുമാനത്തോട് വിയോജിപ്പറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുന്നണി വിടേണ്ടതില്ലെന്ന് ഔദ്യോഗിക പക്ഷം.

അതേസമയം, ഇന്ന് വൈകുന്നേരം നടക്കുന്ന സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിൽ പ്രചരണവും ആരംഭിക്കാനാണ് സിപിഎം നീക്കം. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ആനയിച്ച് പ്രകടനങ്ങൾ നടത്തും. ധർമ്മടം ഒഴികെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ പങ്കെടുത്ത് റോഡ് ഷോ നടക്കും.

TAGS :

Next Story