Quantcast

സിറോ മലബാർ സഭ ഭൂമി ഇടപാട്; വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

കർദിനാൾ ജോർജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് കെ.പി.എം.ജി കമ്മിഷൻ റിപ്പോർട്ട്.

MediaOne Logo

Web Desk

  • Updated:

    2021-06-25 08:50:38.0

Published:

25 Jun 2021 8:48 AM GMT

സിറോ മലബാർ സഭ ഭൂമി ഇടപാട്; വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം
X

സിറോ മലബാർ സഭ ഭൂമി ഇടപാടിൽ സഭയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷൻ. ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് കെ.പി.എം.ജി കമ്മിഷന്‍റെ റിപ്പോർട്ട്. കൂടുതൽ തർക്കങ്ങളിലേക്ക് പോകാതെ വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം നൽകിയതായാണ് സൂചന. കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നീക്കം. ഭൂമി വില്പന നടത്താനും തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനുമാണ് സിനഡിന് നിർദ്ദേശം നൽകിയത്.

കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദർ ജോഷി പുതുവ കമ്മീഷന് മുമ്പാകെ നൽകിയ മൊഴി. തൻറെ പേരിൽ ദീപിക പത്രത്തിൽ പത്ത്കോടി രൂപ വിലമതിക്കുന്ന ഓഹരി എടുക്കാനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഭൂമി ദല്ലാൾ സാജു വർഗീസിനോട് ആവശ്യപ്പെട്ടെതെന്ന് മൊഴിയിൽ പറയുന്നു. പകരമായി സഭയ്ക്ക് നൽകാനുളള തുക സാവകാശത്തിൽ തിരിച്ചടച്ചാൽ മതിയെന്ന ആനുകൂല്യം സാജു വർഗീസിന് നൽകി. ഇക്കാര്യം സ്ഥിരീകരിച്ച് മോൺസിഞ്ഞോർ ആയ ഫാദർ സെബാസ്റ്റ്യൻ വടക്കുംമ്പാടന്‍ നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്.

അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പ്പന നടത്തിയതിലും കോട്ടപ്പടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാളിന് വീഴ്ച പറ്റി. ഭൂമിയുടെ വില്‍പ്പന വില നിശ്ചയിച്ചതില്‍ കൃത്യതയുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ കർദിനാൾ ഏതെങ്കിലും രീതിയിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പരാമർശമില്ല.

TAGS :

Next Story