Quantcast

'ഷിജിലിനെ കാണുമ്പോള്‍ ഇഹാന്‍ കരയും, അവന്റെ വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്, വയറിനകത്ത് രക്തം കട്ടപിടിച്ചിരുന്നു'; കൊല്ലപ്പെട്ട ഒരുവയസുകാരന്റെ മാതാവ് മീഡിയവണിനോട്‌

പ്രതി ഷിജില്‍ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-25 11:10:06.0

Published:

25 Jan 2026 2:38 PM IST

ഷിജിലിനെ കാണുമ്പോള്‍ ഇഹാന്‍ കരയും, അവന്റെ വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്, വയറിനകത്ത് രക്തം കട്ടപിടിച്ചിരുന്നു; കൊല്ലപ്പെട്ട ഒരുവയസുകാരന്റെ മാതാവ് മീഡിയവണിനോട്‌
X

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട കുഞ്ഞിനെ പിതാവ് ഷിജില്‍ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ കൃഷ്ണപ്രിയ മീഡിയവണിനോട്. ഷിജിലിനെ കാണുമ്പോള്‍ ഇഹാന്‍ എപ്പോഴും കരയുമായിരുന്നു. ഷിജില്‍ കുഞ്ഞിനൊപ്പം ഉണ്ടാകുമ്പോള്‍ തന്നെ മാറ്റി നിര്‍ത്തും. വളരെ ക്രൂരമായിട്ടാണ് കുഞ്ഞിനോട് പെരുമാറിയിരുന്നത്. ഇയാള്‍ കുഞ്ഞിന്റെ വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്. വയറിനകത്ത് 200 എംഎല്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

'ഷിജിലിനെ കാണുമ്പോഴൊക്കെ ഭയങ്കര പേടിയും കരച്ചിലുമൊക്കെയായിരുന്നു. കുട്ടിയെ ഇയാള്‍ ഉപദ്രവിക്കാറുണ്ടോയെന്ന് അറിഞ്ഞൂടാ. കൊച്ചിനെ കയ്യില്‍ വെച്ചിരിക്കുമ്പോള്‍ എന്നെ അടുത്ത് നിര്‍ത്തൂല. അടുത്തുവന്നാല്‍ മാറിപ്പോകാന്‍ പറയും. നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ, കാലെന്താ ഇങ്ങനെയിരിക്കുന്നേ തുടങ്ങി ഓരോ അവയവങ്ങളും എടുത്തുകാട്ടി കുറ്റപ്പെടുത്തും. വയറ്റില്‍ ഇടിയോ ചവിട്ടോ കിട്ടിയിട്ടുണ്ട്. വയറിനകത്ത് 200 എംഎല്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് അറിയാനായത്'. മാതാവ് പ്രതികരിച്ചു.

നേരത്തെ, പ്രതി ഷിജില്‍ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രതിക്ക് പ്രകോപനമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മര്‍ദനമേറ്റാണ്.

പ്രതി ലൈംഗികവൈകൃതമുള്ളയാളാണെന്നും സെക്സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണെന്നും പൊലീസ് പറയുന്നു. പ്രതി മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യയും പറയുന്നു. നിറമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറവാണെന്ന് പറഞ്ഞും പ്രതി തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യ വ്യക്തമാക്കി. സെക്സ് ചാറ്റുകളില്‍ സജീവമായതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായും ഇത് വീട്ടാന്‍ വീട് വിറ്റതായും തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറിയതായും ഭാര്യ പൊലീസിന് മൊഴി. കുഞ്ഞിനെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നു.

ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ക്ക് സംശയരോഗം തുടങ്ങുകയും ഇത് തന്റെ കുഞ്ഞല്ലെന്ന് പലപ്പോഴും പറയുകയും പ്രസവം കഴിഞ്ഞ് പിണങ്ങി മാറി താമസിക്കുകയും ചെയ്തിരുന്നതായും ഭാര്യ പറഞ്ഞു. പിന്നീടാണ് തന്നെയും കുഞ്ഞിനേയും വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിന്റെ കൈ ഒടിക്കുകയും ചെയ്തിരുന്നതായും മരിക്കുമ്പോള്‍ ഈ ഒടിവുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവ് ഷിജിന്‍ കഴിഞ്ഞദിവസം കുറ്റം സമ്മതിച്ചിരുന്നു. ഭാര്യയിലുള്ള സംശയം മൂലമാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ഷിജിന്‍ പൊലീസിനോട് പറഞ്ഞു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് പിതാവ് ഷിജിന്‍ പൊലീസിന് നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

TAGS :

Next Story