Quantcast

വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്ത് കെ.എസ് ഹംസ ഹൈക്കോടതിയിൽ

വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കെ.എസ് ഹംസയുടെ വാദം

MediaOne Logo

Web Desk

  • Updated:

    2026-10-17 13:19:03

Published:

17 Oct 2026 6:43 PM IST

വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്ത് കെ.എസ് ഹംസ ഹൈക്കോടതിയിൽ
X

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്ത് പിരിച്ചുവിട്ട ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയിൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് കെ.എസ്. ഹംസ ആരോപിച്ചു.

വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കെ.എസ്. ഹംസയുടെ വാദം. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പാലിച്ചല്ല പുനഃസംഘടന നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും കെ.എസ്. ഹംസ വ്യക്തമാക്കി. ബോർഡിലെ ഒഴിവ് നികത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഈ നിർദേശം മറികടന്നാണ് സർക്കാർ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ ഉൾപ്പെടുത്താനാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന സർക്കാർ വാദവും തെറ്റാണെന്ന് കെ.എസ്. ഹംസ പറഞ്ഞു. ബോർഡിൽ ഒരു എംഎൽഎയുടെ ഒഴിവ് നിലവിലുണ്ട്. ഈ ഒഴിവിൽ ബോറ വിഭാഗത്തിൽനിന്നുള്ള അംഗത്തെ നിയമിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story