ജനുവരിയിൽ റെക്കോഡ് കലക്ഷൻ; ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം
ആദ്യമായാണ് പ്രതിമാസ കലക്ഷൻ 6 കോടി കടക്കുന്നത്

തിരുവനന്തപുരം: ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം. ജനുവരിയിൽ റെക്കോഡ് വരുമാനമാണുള്ളത്. ഈ മാസം 29-ാം തിയതി വരെയുള്ള കണക്ക് പ്രകാരം മാസം ലഭിച്ചത് 6.18 കോടി രൂപയാണ്. ആദ്യമായാണ് പ്രതിമാസ കലക്ഷൻ 6 കോടി കടക്കുന്നത്. കണക്കുകൾ മീഡിയവണിന് ലഭിച്ചു.
ജനുവരിയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. 1.14 കോടിയാണ് വരുമാനം. 2021ൽ ആരംഭിച്ചത് മുതൽ ഇതുവരെ ബജറ്റ് ടൂറിസത്തിന് ലഭിച്ചത് 106 കോടി രൂപയാണ്.
കെഎസ്ആര്‍ടിസിയുടെ അഭിമാന പദ്ധതികളിലൊന്നാണ് വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള ബജറ്റ് ടൂറിസം പദ്ധതി. കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കുക എന്ന ലക്ഷ്യവുമായി കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 2021 നവംബറിലാണ് ബജറ്റ് ടൂറിസം സെല്ല് ആരംഭിച്ചത്. ഓരോ വർഷം യാത്രക്കാരെ കൂടുതൽ ആകർഷിച്ചുവരികയാണ്.
Adjust Story Font
16

