Quantcast

കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവറുടെ കരണത്തടിച്ചു; ഒരാൾ കസ്റ്റഡിയിൽ

ബൈക്കിലെത്തിയ ഒരാള്‍ ബസ് തടഞ്ഞു നിർത്തി ഡ്രൈവറിരുന്ന ഡോറ് വഴി കയറി ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-29 13:50:57.0

Published:

29 March 2022 1:40 PM GMT

കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവറുടെ കരണത്തടിച്ചു; ഒരാൾ കസ്റ്റഡിയിൽ
X

കൊല്ലം എം.സി റോഡിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദനം. ബൈക്കിലെത്തിയ ഒരാള്‍ ബസ് തടഞ്ഞു നിർത്തി ഡ്രൈവറിരുന്ന ഡോറ് വഴി കയറി ഡ്രൈവറുടെ കരണത്തടിക്കുകയും ഇത് ചോദ്യം ചെയ്ത ശേഷം രണ്ടാമതും കരണത്തടിക്കുകയും ചെയ്തു.

ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ദിലീപ് ഖാനാണ് മർദനമേറ്റത്. ബസ് തടഞ്ഞ ശേഷം സമരാനുകൂലികള്‍ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനു തൊട്ടടുത്ത് സമരാനുകൂലികൾ യോഗം ചേരുന്നുണ്ടായിരുന്നു. അവിടെ നിന്നും എത്തിയവരും ഡ്രൈവറെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മർദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story