കെഎസ്‌യു - എസ്എഫ്ഐ സംഘർഷം : കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം നിർത്തിവെച്ചു
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിന്റെ സ്‌കിറ്റ് മത്സരത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്
തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തില്‍ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് കലോത്സവം നിര്‍ത്തിവെച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിന്റെ സ്‌കിറ്റ് മത്സരത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിധിനിര്‍ണയത്തിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദിയില്‍ കയറി പ്രതിഷേധിച്ചത് കെഎസ്‌യു ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ കൊണ്ടുപോയ ആംബുലന്‍സിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കെഎസ്‌യു ആരോപിച്ചു.
സംഘാടനത്തിന്റെ പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകർ പറയുന്നത്. അതേസമയം, കലോത്സവം അലങ്കോലമാക്കാനുള്ള എസ്എഫ്‌ഐയുടെ നീക്കമാണിതെന്ന് കെഎസ്‌യു ആരോപിക്കുന്നു.
അതേസമയം, കലോത്സവത്തിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കേരള വര്‍മ കോളജില്‍ കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും കൂട്ടിയിട്ട് കത്തിച്ച് എസ്എഫ്‌ഐ പ്രതിഷേധം നടത്തി..
Adjust Story Font
16

