'നിലമ്പൂരിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയത് തിരിച്ചടിയായി, ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി'; കെ.സുരേന്ദ്രൻ
ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം,അത് മറന്നു പോകരുതെന്നും വിമർശനം

തിരുവനന്തപുരം:നിലമ്പൂരിൽ ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തിരിച്ചടിയായെന്ന് കെ.സുരേന്ദ്രൻ. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി.ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം.അത് മറന്നു പോകരുതെന്നും വിമർശനം...ഹിന്ദു വോട്ടുകൾ സിപിഎം കൊണ്ടുപോകുമെന്നും കോർ കമ്മിറ്റി യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു.
അഡ്വ.മോഹൻ ജോർജായിരുന്നു നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി നാലാം സ്ഥാനത്തായിരുന്നു.
Next Story
Adjust Story Font
16

