Quantcast

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം എൽഡിഎഫിന് അനുകൂലമായി നിന്നത് നിഷേധിക്കാനാവില്ല: കെ.ടി ജലീൽ

തവനൂരിൽ മികച്ച വിജയം നേടുമെന്നും ജലീൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    10 April 2026 5:28 PM IST

LDF Will Be Rule in 2026 Says KT Jaleel
X

മലപ്പുറം: തവനൂരിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ. സമസ്ത കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പൂർണമായും എൽഡിഎഫിന് ലഭിച്ചു. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം എൽഡിഎഫിന് ഒപ്പമാണ് നിന്നത്. പോളിങ് ശതമാനത്തിലെ വർധന യുഡിഎഫിന് അനുകൂലമാകുമെന്ന ധാരണ തെറ്റാണെന്നും ജലീൽ പറഞ്ഞു.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, നിലമ്പൂർ, മങ്കട, തവനൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്. ഇവിടെയെല്ലാം എൽഡിഎഫിന് വിജയസാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഭിന്നമായി ന്യൂനപക്ഷവോട്ടുകൾ ഇടതുപക്ഷത്തിന് എതിരായി കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം ഇത്തവണ ഉണ്ടായിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.

TAGS :

Next Story