'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ നോക്കി തീരുമാനിക്കും'; കെ.ടി ജലീൽ
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമെന്നും ജലീല്‍ മീഡിയവണിനോട്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് തവനൂർ എംഎൽഎ കെ.ടി ജലീൽ.വ്യക്തിപരമായ പ്രയാസം പാർട്ടിയെ അറിയിച്ചെന്നും ജലീല്‍ മീഡിയവണിനോട് പറഞ്ഞു.
'മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. തവനൂരില്‍ മൂന്ന് ടേം കഴിഞ്ഞു. മൂന്ന് ടേം കഴിയുന്ന സമയത്ത് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകും.വ്യക്തിപരമായി മാറി നിന്നാല്‍ കൊള്ളാമെന്നുണ്ട്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ആകില്ല'. ജലീൽ പറഞ്ഞു.
Next Story
Adjust Story Font
16

