Quantcast

പരീക്ഷ എഴുതാനെത്തിയവര്‍ക്ക് കോവിഡ്: പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമെന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍

ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ള വിദ്യാർഥികളും ആശങ്കയിലായി

MediaOne Logo

Web Desk

  • Published:

    18 July 2021 3:13 AM GMT

പരീക്ഷ എഴുതാനെത്തിയവര്‍ക്ക് കോവിഡ്: പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമെന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍
X

കേരള സാങ്കേതിക സർവകലാശാല ഓഫ്‌ലൈൻ പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമാണെന്ന ആരോപണം ശക്തമാകുന്നു. തൃശൂർ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളജിൽ മാത്രം ആദ്യ പരീക്ഷ എഴുതിയ 10 വിദ്യാർഥികൾ കോവിഡ് ബാധിതരായി ചികിത്സയിലാണ്. ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ള വിദ്യാർഥികളും ആശങ്കയിലായി.

കേരള സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തണമെന്ന യുജിസി, എഐസിടിഇ നിർദേശങ്ങൾ ഉണ്ടായിയിരുന്നിട്ടും അത്‌ വകവെക്കാതെ പരീക്ഷാ നടത്തിപ്പുമായി യൂണിവേഴ്സിറ്റി മുന്നോട്ട് പോയതോടെയാണ് പല വിദ്യാർഥികൾ‌ക്കും കോവിഡ് സ്ഥിരീകരിക്കാൻ കാരണമെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലും മറ്റു പ്രൈവറ്റ് ഹോസ്റ്റലുകളിലും താമസിച്ച പല വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ വീടുകളിലേക്ക് തിരിച്ച് പോയിട്ടുണ്ട്. വരാനിരിക്കുന്ന പരീക്ഷകൾ അവർക്ക് നഷ്ടമായേക്കും.

കണ്ടെയിൻമെന്‍റ് സോണുകളിൽ ഉള്ളവരും ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ തുടങ്ങിയവർക്കും കോവിഡ് കാലത്ത് നേരിട്ടെത്തി പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥയാണ്. പരീക്ഷകൾ അടിയന്തരമായി നിർത്തിവെക്കണമെന്ന വിദ്യാർഥികളുടെയും വിദ്യാർഥി സംഘടനകളുടെയും ആവശ്യം സർവകലാശാല അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.

TAGS :

Next Story