Quantcast

നിയമസഭ തെരഞ്ഞെടുപ്പ്; ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ലീഗ് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jan 2026 1:15 PM IST

നിയമസഭ തെരഞ്ഞെടുപ്പ്; ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് അഖിലെന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉഭയകക്ഷി ചർച്ചകളിൽ ലീഗ് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്‍റെ വർക്കിങ് കമ്മിറ്റി യോഗം കോഴിക്കോട് പുരോഗമിക്കുകയാണ്.

ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇന്നലെ നടന്ന ലീഗിന്‍റെ വിജയഭേരി എന്ന പരിപാടിക്കിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ പരാമർശം. അത് വീണ്ടും ആവർത്തിക്കുകയാണ് കുഞ്ഞാലിക്കുട്ടി. ലീഗിനെ കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണിയിൽ സൗഹാർദ്ദ അന്തരീക്ഷത്തിൽ അത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണ സാധ്യതകൾ പരിശോധിക്കുകയാണെന്നും സമാന മനസ്സുള്ളവർ മുന്നണിയുടെ ഭാഗമാവുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.

രാജ്യം എസ്ഐആറിന് പിന്നിൽ പോകുമ്പോൾ കേരളം എഫ്ഐആറിന്‍റെ പിന്നാലെ പോകുകയാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വോട്ട് നഷ്ടപ്പെട്ടവരുടെ വോട്ട് ചേർക്കാൻ പ്രഥമ പരിഗണനയെന്നും സാധിഖലി തങ്ങൾ കൂട്ടിച്ചേർത്തു. നിയമസഭ സ്ഥാനാർഥി സീറ്റ് നിർണയവും കോൺഗ്രസുമായി സീറ്റ് വെച്ച് മാറൽ, എസ്ഐആറിലെ ബോധവൽക്കരണം എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുന്നത്.



TAGS :

Next Story