'കസ്റ്റഡി മർദനക്കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം വാഗ്ദാനം ചെയ്തു'; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്‍റെ വെളിപ്പെടുത്തൽ
സിസിടിവിയിൽ ഉൾപ്പെടാത്ത രണ്ടുപേർ കൂടി തന്നെ മർദിച്ചിട്ടുണ്ടെന്നും സുജിത്ത് പറഞ്ഞു

തൃശൂര്‍: തൃശൂർ കുന്നംകുളം കസ്റ്റഡി മർദനക്കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം വാഗ്ദാനം ചെയ്തെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്‍റെ വെളിപ്പെടുത്തൽ. നാല് പേർക്കെതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ. സിസിടിവിയിൽ ഉൾപ്പെടാത്ത രണ്ടുപേർ കൂടി തന്നെ മർദിച്ചിട്ടുണ്ടെന്നും സുജിത്ത് പറഞ്ഞു. കേസ് പിൻവലിക്കാൻ സമ്മർദമുണ്ടായെന്ന് കോൺഗ്രസ് നേതാവ് വർഗീസും ആരോപിച്ചു.
അതേസമയം സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണർ സേതു കെ.സി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പൊലീസുകാർ സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വഴിയിൽ നിർത്തി മർദിച്ചു എന്ന ആരോപണവും റിപ്പോർട്ട് ശരിവെക്കുന്നു. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദിച്ചു എന്നതായിരുന്നു ആരോപണം.
Adjust Story Font
16

