Quantcast

ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം; കുപ്പത്തെ നാട്ടുകാരുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു

കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തിയതിലായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2025-05-21 15:18:17.0

Published:

21 May 2025 8:47 PM IST

Kuppam strike
X

കണ്ണൂര്‍: കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ നടത്തി വന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തിയതിലായിരുന്നു പ്രതിഷേധം. വെള്ളമൊഴുക്ക് തടയാൻ ഡ്രയിനേജ് നിർമിക്കണമെന്നും നാശനഷ്ടം സംഭവിച്ച വീടുകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും അടക്കമുള്ള ആവശ്യങ്ങൾ NHI അധികൃതർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതിനിടെ കുപ്പത്ത് ഇന്നും രണ്ട് തവണ മണ്ണിടിച്ചിലുണ്ടായി.

ഒരു പകൽ മുഴുവൻ നീണ്ട ജനകീയ പ്രതിഷേധം... കനത്ത മഴയിൽ ചെളിയും വെള്ളവും വീടുകൾക്കുള്ളിലേക്ക് കുത്തിയൊലിച്ചെത്തിയതോടെ പ്രതിസന്ധിയിലായ കുപ്പം സി എച്ച് നഗറിലെ മനുഷ്യർ രാവിലെ 9 മണിയോടെയാണ് പ്രതിഷേധവുമായി ദേശീയപാതയിലേക്ക് ഇറങ്ങിയത്. രണ്ടുതവണ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു.

NHI യുടെ വിദഗ്ധസംഘം സ്ഥലത്തെത്തുമെന്ന RDO യുടെ ഉറപ്പിൽ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടയിലും രണ്ടുതവണ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. ഒടുവിൽ ആർടിഒയും എൻഎച്ച്ഐ അധികൃതരുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു. ഈ മാസം 27 നകം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും ക്കുമെന്നും NHI അധികൃതരുടെ ഉറപ്പ്. ഇതോടെയാണ് സമരം പിൻവലിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നാളെ NHI യുടെ വിദഗ്ധസംഘം പരിശോധന നടത്തും.



TAGS :

Next Story