Quantcast

മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന് കെ.യു.ഡബ്ള്യു.ജെ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാർത്ത റിപോർട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തിന് എതിരെ കേസെടുത്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    20 May 2023 8:00 AM GMT

kuwj
X

കെ.യു.ഡബ്ള്യു.ജെ 

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാർത്ത റിപോർട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തിന് എതിരെ കേസെടുത്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.

വാർത്ത ജനങ്ങളെ അറിയിക്കുക എന്ന തൊഴിൽ ഉത്തരവാദിത്തമാണ് മാതൃഭൂമി ന്യൂസ്‌ ചെയ്തത്. അതിന്‍റെ പേരിൽ പ്രതിയുമായി വന്ന പൊലീസ് സംഘത്തെ തടഞ്ഞു, തെളിവ്‌ നശിപ്പിച്ചു, കൃത്യ നിർവഹണം തടസപ്പെടുത്തി തുടങ്ങി ജാമ്യം ഉള്ളതുമില്ലാത്തതുമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിയുമായുള്ള യാത്രയും അതിലെ സുരക്ഷാവീഴ്ചയും റിപോർട്ട് ചെയ്തതിന്റെ പേരിൽ റിപോർട്ടർ, ക്യാമറാമാൻ, ചാനൽ വാഹന ഡ്രൈവർ എന്നിവരുടെ മൊബൈലും പൊലീസ് അന്യായമായി പിടിച്ചെടുത്തു. ഇത്തരം നടപടികൾ കേരളത്തിൽ മുമ്പുണ്ടാകാത്തതാണ്.

മാധ്യമ സാക്ഷരത കൂടുതലുള്ള കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മാധ്യമ പ്രവർത്തകരുടെ കൃത്യ നിർവഹണമാണ് ഇവിടെ തടഞ്ഞിരിക്കുന്നത്. കേരളത്തിന് കൂടി നാണക്കേടായ ഈ കേസ് പിൻവലിക്കണമെന്നും ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്‍റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺബാബുവും ആവശ്യപ്പെട്ടു.

TAGS :

Next Story