Quantcast

ഹൈക്കമാൻഡിനെയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ച് കെ.വി തോമസ് കണ്ണൂരിൽ; സി.പി.എം സെമിനാര്‍ ഇന്ന്

പാർട്ടി കോൺഗ്രസിനോളം ശ്രദ്ധ ഇന്ന് കണ്ണൂരിൽ നടക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിന് ഉണ്ട്

MediaOne Logo

Web Desk

  • Published:

    9 April 2022 1:07 AM GMT

ഹൈക്കമാൻഡിനെയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ച് കെ.വി തോമസ് കണ്ണൂരിൽ; സി.പി.എം സെമിനാര്‍ ഇന്ന്
X
Listen to this Article

കണ്ണൂര്‍: കെ.വി തോമസ് പങ്കെടുക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാർ ഇന്ന്. ഹൈക്കമാൻഡിന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെയും വിലക്ക് ലംഘിച്ചാണ് തോമസ് പരിപാടിയിൽ പങ്കെടുക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സെമിനാറിൽ പങ്കെടുക്കും.

പാർട്ടി കോൺഗ്രസിനോളം ശ്രദ്ധ ഇന്ന് കണ്ണൂരിൽ നടക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിന് ഉണ്ട്. കാരണം മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പരിപാടിയിൽ പങ്കെടുക്കുന്നത് തന്നെ. ഹൈക്കമാൻഡിന്‍റെയും കെ.പി.സി.സി നേതൃത്വത്തിന്‍റെയും വിലക്കിന് പുല്ലുവില കൽപ്പിച്ചാണ് തോമസ് കണ്ണൂരിൽ നടക്കുന്ന സെമിനാറിലേക്കെത്തുന്നത്. പരിപാടിയിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലക്കിനെ മറികടക്കാൻ രണ്ടുവട്ടം ഹൈക്കമാൻഡിനെ തോമസ് സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തു പോയാലും പ്രശ്നമില്ല എന്ന സൂചന നൽകി സെമിനാറിൽ പങ്കെടുക്കാൻ തോമസ് തീരുമാനിച്ചത്.

പരിപാടിയുടെ ഭാഗമാകുന്നതോടെ കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കും. അങ്ങനെ സംഭവിച്ചാൽ അഭയം നൽകാൻ തയ്യാറാണെന്ന് സി.പി.എമ്മും പ്രഖ്യാപിച്ച് കഴിഞ്ഞു. കെ.വി തോമസ് സി.പി.എമ്മിൽ എത്തിയാൽ എന്ത് സ്ഥാനം നൽകണമെന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യവും സെമിനാറിന് പുതിയ രാഷ്ട്രിയ മാനം നൽകുന്നുണ്ട്. കോൺഗ്രസിനെ മാറ്റി നിർത്തി പ്രദേശിക പാർട്ടികളുമായി സഖ്യം വേണമെന്ന രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിന് പിന്നാലെയാണ് സ്റ്റാലിൻ സി.പി.എം വേദിയിൽ എത്തുന്നത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള സി.പി.എമ്മിനെ ആദ്യ ചുവടുവെപ്പാണ് സ്റ്റാലിന്‍റെ കണ്ണൂരിലേക്കുള്ള വരവ്. കോൺഗ്രസിൽ നിന്ന് കെ.വി തോമസ് പുറത്താകുമോ എന്ന് കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ഇത്തരത്തിൽ രാഷ്ട്രീയ കേരളത്തിലെ മുഴുവൻ ശ്രദ്ധയും സെമിനാർ നടക്കുന്ന ഈ സ്റ്റേഡിയത്തിൽ ആയിരിക്കും.



TAGS :

Next Story