Quantcast

'തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം'; കെ.വി തോമസ്

തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കെ വി തോമസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-05-03 03:52:02.0

Published:

3 May 2022 3:31 AM GMT

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം; കെ.വി തോമസ്
X

കൊച്ചി: തൃക്കാക്കരയിൽ ആരു വിജയിക്കുമെന്ന് പറയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. താൻ വികസന രാഷ്ട്രീയത്തോടൊപ്പം നിൽക്കും. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കെ വി തോമസ് പറഞ്ഞു.

കൊച്ചി മെട്രോ തൃക്കാക്കരയിലെത്തിക്കണം. വൈറ്റിലയിൽ നിന്നുള്ള ജലപാത, വളർന്നു വരുന്ന നഗരമെന്ന നിലയിൽ നഗരത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉപതെരഞ്ഞെടുപ്പിൽ ശക്തമായി ചർച്ച ചെയ്യപ്പെടും. ഏതു രാഷ്ട്രീയം എന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമാകും താൻ നിൽക്കുകയെന്നും കെ വി തോമസ് പറഞ്ഞു.

പി ടി തോമസും ഉമ തോമസും തന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഉമയോട് ആദരവും ബഹുമാനവുമുണ്ട്. പക്ഷേ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും വ്യത്യസ്തമാണെന്നും കെ വി തോമസ് പറഞ്ഞു. അന്ധമായ രാഷ്ട്രീയ വിരോധം കാരണം ജനങ്ങൾക്ക് ലഭിക്കേണ്ട വികസനം ഇല്ലാതാകരുത്. ഇഫ്താർ പരിപാടിയിൽ ഒന്നിച്ചിരിക്കാമെങ്കിൽ വികസനത്തിനായും ഒരുമിച്ച് ഇരിക്കാനാകില്ലേയെന്നും കെ വി തോമസ് ചോദിച്ചു.

കഴിഞ്ഞകാലത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തിട്ടില്ല. തന്നോട് അഭിപ്രായം ചോദിക്കുമെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.

TAGS :

Next Story