പ്രേം നസീറിന്‍റെ മകൾ ലൈല ബീഗം അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30 ന് ആയിരുന്നു അന്ത്യം

കോഴിക്കോട്: അനശ്വര നടൻ പ്രേംനസീറിന്‍റെ മകൾ ലൈല ബീഗം അന്തരിച്ചു. 76 വയസായിരുന്നു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരി സോജിത് എന്ന വീട്ടിൽ ആയിരുന്നു സ്ഥിരതാമസം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30 ന് ആയിരുന്നു അന്ത്യം.
പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ലിയുഡി) ആണ് ഭർത്താവ്. സജിത് ഖാൻ (ആർകിടെക്ട്, ഓസ്ട്രേലിയ), സോജ(കോയമ്പത്തൂർ) എന്നിവർ മക്കളാണ്. മരുമക്കൾ: വി.നൗഷാദ്(മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ(ഓസ്ട്രേലിയ). ഭൗതികശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കും.
Next Story
Adjust Story Font
16

