Quantcast

കേരളത്തിലേക്കുള്ള കപ്പല്‍ ടിക്കറ്റ് കിട്ടാനില്ല; അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും യാത്ര ചെയ്യാനാകാതെ ലക്ഷദ്വീപുകാര്‍

ചികിത്സയുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് കേരളത്തിലെത്തേണ്ടവരാണ് ദുരിതം അനുഭവിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-27 01:31:25.0

Published:

27 Sept 2022 6:48 AM IST

കേരളത്തിലേക്കുള്ള കപ്പല്‍ ടിക്കറ്റ് കിട്ടാനില്ല; അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും യാത്ര ചെയ്യാനാകാതെ ലക്ഷദ്വീപുകാര്‍
X

കോഴിക്കോട്: ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ടിക്കറ്റ് ലഭിക്കാനില്ല. അത്യാവശ്യകാര്യങ്ങൾക്ക് പോലും യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് ദ്വീപ് ജനത. ചികിത്സയുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് കേരളത്തിലെത്തേണ്ടവരാണ് ദുരിതം അനുഭവിക്കുന്നത്.

ചികിത്സ, വിദ്യാഭ്യാസം തുടങ്ങി അത്യാവശ്യകാര്യങ്ങള്‍ക്ക് കേരളത്തിലെത്തേണ്ടവരാണ് യാത്ര ചെയ്യാനാവാതെ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഗതികേട് കൊണ്ട് പലരും ടിക്കറ്റെടുക്കാതെ കപ്പലില്‍ കയറിപ്പറ്റും. ടിക്കറ്റെടുക്കാതെ കയറിപ്പറ്റുന്നവരെ കപ്പല്‍ ജീവനക്കാര്‍ പിടികൂടിയാല്‍ ഈടാക്കുന്നത് കടുത്ത പിഴയാണ്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും നേരത്തെ ഏഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു. അതിപ്പോള്‍ രണ്ടെണ്ണമാക്കി കുറച്ചു. ഇതാണ് യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയത്. കപ്പല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എളമരം കരീം എം.പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.




TAGS :

Next Story