Quantcast

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്

ചുരം വ്യൂ പോയിന്റിന് സമീപമാണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്

MediaOne Logo

Web Desk

  • Updated:

    2025-08-26 15:24:03.0

Published:

26 Aug 2025 8:12 PM IST

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരം വ്യൂ പോയിന്റിന് സമീപം കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ കടത്തിവിടുന്നില്ല. അതുവഴി കടന്നുപോയ വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബസുകള്‍ തിരിച്ചുവിടുന്നു. 6.45നാണ് മണ്ണിടിച്ചിലുണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. പ്രാരംഭ ഘടമെന്ന നിലയില്‍ റോഡിലേക്ക് വീണ മരം മുറിച്ച് നീക്കുന്ന നടപടികളാണ് നടക്കുന്നത്. വലിയ രീതിയിലുള്ള ബ്ലോക്ക് ചുരത്തിലുണ്ട്.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.

TAGS :

Next Story