Quantcast

മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ; നാല് കടകൾ തകർന്നു

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 July 2025 8:00 PM IST

മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ; നാല് കടകൾ തകർന്നു
X

ഇടുക്കി: മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. കണ്ണൻ ദേവൻ പ്ലാന്റേഷന്റെ റീജണൽ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകൾ പൂർണമായും തകർന്നു. കടകളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൈനിങ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും തോട്ടം മേഖലയിലെ പുറം ജോലികൾ നിർത്തിവെക്കണമെന്നും നിർദേശം. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും.

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തി. മഴക്കെടുതിയെ തുടർന്ന് തോട്ടം മേഖലയിൽ ജില്ലയിൽ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Next Story