Quantcast

ഒറ്റ രാത്രിയിൽ ഒറ്റപ്പെട്ട നൗഫൽ; ഉരുൾ കവർന്നെടുത്തത് കുടുംബത്തിലെ 11 പേരെ

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ ദിവസങ്ങളായിരുന്നു അതെന്ന് നൗഫൽ ഓര്‍ക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-07-30 04:52:00.0

Published:

30 July 2025 10:19 AM IST

ഒറ്റ രാത്രിയിൽ ഒറ്റപ്പെട്ട നൗഫൽ;  ഉരുൾ കവർന്നെടുത്തത് കുടുംബത്തിലെ 11 പേരെ
X

വയനാട്: മഹാദുരന്തത്തിൽ നാടിന്റെ നൊമ്പരമായ പേരുകളിൽ ഒന്നാണ് നൗഫൽ. ഉമ്മയും ബാപ്പയും ഭാര്യയും മക്കളും അടക്കം കുടുംബത്തിലെ 11 പേരെയും നഷ്ടപ്പെട്ട നൗഫൽ. ഇന്ന് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമാണ്.

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ ദിവസമായിരുന്നു അതെന്ന് നൗഫൽ ഓര്‍ക്കുന്നു.'ഒരുപാട് നല്ല മനുഷ്യർ വന്ന് ആശ്വസിപ്പിച്ചു. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ, സര്‍വതും നഷ്ടമായ ഞങ്ങള്‍ക്ക് പുറത്ത് നിന്നാരും വന്നല്ല,കൗൺസിലിങ്ങൊന്നും തന്നത്. ഞങ്ങൾ തമ്മിൽ തമ്മിലാണ് കൗൺസിലിങ് നടത്തിയത്. കരയുന്നവർ മാറി നിന്ന് കരയും.. അങ്ങനെയാണ് ഞങ്ങള്‍ ഇതിനെ അതിജീവിച്ചുകൊണ്ടിരിക്കുന്നത്..'നൗഫൽ പറഞ്ഞു.

പ്രവാസിയായിരുന്ന നൗഫലിപ്പോള്‍ മേപ്പാടിയില്‍ ഇപ്പോള്‍ ചെറിയ റെസ്റ്റോറന്‍റ് നടത്തുകയാണ് . 'കെഎന്‍എമ്മാണ് റെസ്റ്റോറന്‍റ് തന്നത്.തിരിച്ച് ഗള്‍ഫിലേക്ക് പോയാല്‍ അവരുടെ അടുത്ത് പോകാൻ വേറെ ആരുമില്ല.അതുകൊണ്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചത്.ആഴ്ചയിൽ രണ്ടുദിവസമെങ്കിലും പുത്തുമലയിലും അവരെ അടക്കിയ പള്ളിയിലുമെല്ലാം പോകും'. നൗഫൽ പറഞ്ഞു.

അതിജീവനത്തിനൊപ്പം നൗഫൽ പുതിയൊരു ജീവിതത്തിലേക്കും കടന്നിരിക്കുകയാണ്. ബന്ധുവിനെ വിവാഹം കഴിച്ചിരിക്കുന്നത്. തളര്‍ന്നുവീഴാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും നൗഫൽ പറയുന്നു.

വിഡിയോ സ്റ്റോറി കാണാം..


TAGS :

Next Story