Quantcast

കൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി താൻസാനിയൻ പൗരൻ പിടിയിൽ

ഇയാളുടെ കയ്യിലുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-05-28 10:30:58.0

Published:

28 May 2022 9:20 AM GMT

കൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി താൻസാനിയൻ പൗരൻ പിടിയിൽ
X

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബൈ വഴിയെത്തിയ താൻസാനിയൻ പൗരനിൽ നിന്നുമാണ് ഹെറോയിൻ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തിയാണ് ഇയാളെ പിടികൂടിയത്

സംഭവത്തിൽ ഒരാൾ മാത്രമാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. ട്രോളി ബാഗിൽ ഒരുക്കിയ രഹസ്യ അറയിൽ പ്രത്യേകമായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. 2884 ഗ്രാം ഹെറോയിനാണ് ബാഗിൽ ഉണ്ടായിരുന്നത്.

TAGS :

Next Story