Quantcast

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷിക്കാന്‍ നിര്‍ദേശം

ലാത്തി വീശിയത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ

MediaOne Logo

Web Desk

  • Updated:

    2025-09-10 12:57:53.0

Published:

10 Sept 2025 1:51 PM IST

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷിക്കാന്‍ നിര്‍ദേശം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ഇടയിലുള്ള ലാത്തിച്ചാര്‍ജ് അന്വേഷിക്കാന്‍ നിര്‍ദേശം. ഇന്നലെ നിശാഗന്ധിയിലെ വിനീത് ശ്രീനിവാസന്റെ പരിപാടിക്കിടെയായിരുന്നു പൊലീസ് ലാത്തി വീശിയത്.

ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ലാത്തി വീശിയത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. വലിയ തിരക്കുണ്ടായപ്പോഴാണ് യുവാക്കളെ പൊലീസ് ലാത്തി വീശി അടിച്ചത്. പൊലീസ് അടിക്കുന്നതിന് മുമ്പ് പൊലീസും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷമാണ് ഒരു യുവാവിനെ പൊലീസുകാര്‍ ലാത്തി വീശി അടിച്ചത്. ഈ സംഭവത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.

TAGS :

Next Story