Quantcast

പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

രാജ്യത്ത് ഒരു പൗരനെങ്കിലും ഭയപ്പെട്ട് ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്‍റെ പരാജയമാണെന്ന് സിറോ മലബാർ സഭ ചങ്ങനാശ്ശേരി മെത്രാൻ

MediaOne Logo

Web Desk

  • Published:

    29 March 2024 7:52 AM GMT

Thomas J. Netto
X

 ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ 

തിരുവനന്തപുരം: ദുഃഖവെള്ളി സന്ദേശത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സഭാധ്യക്ഷന്മാർ. പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. രാജ്യത്ത് ഒരു പൗരനെങ്കിലും ഭയപ്പെട്ട് ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്‍റെ പരാജയമാണെന്ന് സിറോ മലബാർ സഭ ചങ്ങനാശ്ശേരി മെത്രാൻ തോമസ് തറയിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഇന്ന് രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു സഭാ അധ്യക്ഷന്മാരുടെ ദുഃഖവെള്ളി സന്ദേശം. മതത്തിന്‍റെയും വർഗത്തിന്‍റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് സിറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപത മെത്രാൻ തോമസ് തറയിൽ പറഞ്ഞു. കുരിശ് സാഹോദര്യത്തിന്‍റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല.

മണിപ്പൂരിലെയും ഉത്തരേന്ത്യയിലെയും അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ് തോമസ് ജെ നെറ്റോ ഭരണഘടന അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്ന സങ്കുചിത ചിന്തഗതികളെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത കുരിശിന്‍റെ വഴിയിലാണ് സഭാധ്യക്ഷന്മാർ നിലപാട് വ്യക്തമാക്കിയത്.



TAGS :

Next Story