Quantcast

'വിഴിഞ്ഞത്തെ അക്രമങ്ങൾ ഗൂഢാലോചനയുടെ ഭാഗം'; സഭക്കും മത്സ്യത്തൊഴിലാളികൾക്കും പങ്കില്ലെന്ന് ഇടയലേഖനം

വാഗ്ദാന ലംഘനമുണ്ടായാൽ സമരം വീണ്ടും തുടരുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    11 Dec 2022 7:10 AM GMT

വിഴിഞ്ഞത്തെ അക്രമങ്ങൾ ഗൂഢാലോചനയുടെ ഭാഗം; സഭക്കും മത്സ്യത്തൊഴിലാളികൾക്കും പങ്കില്ലെന്ന് ഇടയലേഖനം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചു. ഗൂഢാലോചനയുടെ ഭാഗമാണ് അക്രമ സംഭവങ്ങളെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരത്തിന് ഇറങ്ങുമെന്ന പരോക്ഷ മുന്നറിയിപ്പും സർക്കുലറിലുണ്ട്. സർക്കാർ നൽകിയ ഉറപ്പിൽ തൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത പറഞ്ഞു.

സമരം അവസാനിപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം ഞായറാഴ്ചയാണ് ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചത്. നവംബർ 26,27 തീയതികളിലുണ്ടായ അക്രമമാണ് സമരം അവസാനിപ്പിക്കാൻ കാരണം. സമാധാനപരമായി നടന്നുവന്ന സമരത്തിനിടയിൽ ഉണ്ടായ അനിഷ്ടസംഭങ്ങളിൽ സഭക്കും മത്സ്യത്തൊഴിലാളികൾക്കും പങ്കില്ല. ചിലരുടെ ഗൂഡാലോചനയുടെ ഭാഗമാണ് അക്രമമെന്ന് സർക്കുലർ കുറ്റപ്പെടുത്തി.

മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളും സർക്കാർ പാലിക്കാമെന്ന് പറഞ്ഞ ആറ് കാര്യങ്ങളും വിശദമായി സർക്കുലറിലുണ്ട്. ആറ് കാര്യങ്ങളും ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നത്. വാഗ്ദനലംഘനമുണ്ടായാൽ സമരം വീണ്ടും തുടരുമെന്ന മുന്നറിയിപ്പും ലത്തീൻഅതിരൂപത നൽകുന്നു. തുറമുഖ വിരുദ്ധസമരം തുടങ്ങി നൂറ്റിനാൽപതാം ദിവസമാണ് അവസാനിപ്പിച്ചത്.

TAGS :

Next Story