Quantcast

ഗവർണറുടെ പ്രതികരണം മലയാളം മനസിലാക്കാന്‍ പറ്റാത്തതിനാലാവാം; മന്ത്രി പി. രാജീവ്

നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമാണെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2022-10-22 16:18:30.0

Published:

22 Oct 2022 2:44 PM GMT

ഗവർണറുടെ പ്രതികരണം മലയാളം മനസിലാക്കാന്‍ പറ്റാത്തതിനാലാവാം; മന്ത്രി പി. രാജീവ്
X

തിരുവനന്തപുരം: നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. ഗവർണർ പ്രതികരിച്ചത് കാര്യം മനസിലാക്കാതെയാണെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.

മലയാളം നല്ലപോലെ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ടാകാം ഗവർണർ അങ്ങനെ പറഞ്ഞത്. ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം ​ഗവർണർ അതിരുവിടരുതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഗവര്‍ണറുടെ പദവിയെ തരംതാഴ്ത്താന്‍ ശ്രമിക്കരുത്. ഗവര്‍ണറെ ഭരണഘടനയുടെ പേരിലാണ് ആദരിക്കുന്നത്. നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരങ്ങള്‍ ഇല്ലെന്ന് പറയുന്നത് എങ്ങനെയെന്നും മന്ത്രി ചോദിച്ചു. നിയമസഭയാണ് സര്‍വകലാശാല നിയമം പാസാക്കിയതെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.

എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രിയെന്നും ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞതെന്നും അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചിരുന്നു. മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു.

നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവർ ഭരിക്കുന്നതുകൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ട്.

എല്ലാ സാഹചര്യത്തിലും ഗവർണർക്ക് ഇടപെടാനുള്ള അധികാരമില്ല. യു.പിയിൽനിന്ന് വന്ന ഒരാൾക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story