നിലമ്പൂരിൽ അൻവര്‍ ഒരു ഘടകമല്ല, എൽഡിഎഫ് സ്ഥാനാര്‍ഥിയെ ഉടൻ തീരുമാനിക്കും; ഇ.ജയൻ
സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ.ജയൻ. സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും . നിലമ്പൂരിൽ അൻവർ ഒരു ഘടകമേ അല്ലെന്നും ജയൻ മീഡിയവണിനോട് പറഞ്ഞു.
നിലമ്പൂരിൽ എൽഡിഎഫിന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. എൽഡിഎഫിന്‍റെ കാര്യത്തിൽ അൻവർ ആശങ്കപ്പെടേണ്ട . ബിജെപി സ്ഥാനാർഥിയെ നിർത്താതിരിക്കാൻ കാര്യമില്ല. ബിജെപി ഇടതുപക്ഷത്തിന് അനുകൂലമായ സമീപനം സ്വീകരിക്കില്ല. ബിജെപി കേരളത്തിൽ യുഡിഎഫിനെ സഹായിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സർക്കാരിന്‍റെ വിലയിരുത്തലാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. 9 വർഷത്തെ നേട്ടങ്ങൾ നിലമ്പൂരിൽ പ്രതിഫലിക്കും. കേരളത്തിൽ ഇടതുപക്ഷവും ഇടതുപക്ഷ വിരുദ്ധരും എന്ന തരത്തിൽ ചേരി രൂപപ്പെടുന്നുവെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നില്ല. പലരും മത്സരിക്കുന്നില്ല എന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധ ചേരിക്ക് കരുത്ത് പകരാനാണ് . ഏതു വിധേനയും ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യം പലർക്കും ഉണ്ട്. ഇടതുപക്ഷത്തിന് വിരുദ്ധമായ പുതിയ ചേരി നിലമ്പൂരിൽ രൂപപ്പെടുന്നു. ഇത് ജനം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

