Quantcast

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് പിന്തുണയുമായി എൽ.ഡി.എഫ് കൗൺസിലർ

കൊച്ചി കോര്‍പറേഷനില്‍ നാലു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് നിലവിൽ എൽ.ഡി.എഫ് ഭരണം.

MediaOne Logo

Web Desk

  • Published:

    29 Sep 2021 1:36 PM GMT

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് പിന്തുണയുമായി എൽ.ഡി.എഫ്  കൗൺസിലർ
X

കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫിന് പിന്‍തുണയുമായി എല്‍.ഡി.എഫ് കൌണ്‍സിലര്‍ എം.എച്ച്.എം അഷറഫ്. ടൗൺ പ്ലാനിംഗ് സമിതി അംഗമായ അഷ്റഫ് സ്ഥിരം സമിതിയിൽ എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അറിയിച്ചു. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

ടൗൺ പ്ലാനിംഗ് കമ്മറ്റിയുടെ ഒൻപതംഗ സ്ഥിരം സമിതിയിൽ ഒരംഗം മരിച്ചതിനാൽ യു.ഡി.എഫ് - എൽ.ഡി.എഫ് കക്ഷിനില തുല്യമായി തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമിതിയിൽ ജിയോ ഫൈബർ, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് വിഷയത്തിൽ കൂടിയാലോചന നടക്കുന്നില്ലെന്ന് ആരോപിച്ച് എം.എച്ച്എം അഷ്റഫ് പിന്തുണ പിൻവലിക്കുന്നത്.

ജില്ല കളക്ടർക്ക് നൽകിയ അവിശ്വാസ നോട്ടീസ് വരുന്ന മാസം 20നകം പരിഗണിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എം.എച്ച്.എം അഷ്റഫ് ജയിച്ചയുടൻ പാർട്ടി വിട്ട് സ്വതന്ത്ര അംഗമായി തുടരുകയായിരുന്നു.

കൗൺസിലര്‍ പിന്തുണ പ്രഖ്യാപിച്ചാലും കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയുണ്ടാവില്ലെന്ന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. കൊച്ചി കോര്‍പറേഷനില്‍ 4 സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് നിലവിൽ എൽ.ഡി.എഫ് ഭരണം.

TAGS :

Next Story