Quantcast

ബഫർ സോൺ വിഷയത്തിൽ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം കനക്കുന്നു; നാളെ ഹര്‍ത്താല്‍

ബത്തേരി നഗരസഭയും ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-09 02:20:39.0

Published:

9 Jun 2022 1:18 AM GMT

ബഫർ സോൺ വിഷയത്തിൽ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം കനക്കുന്നു; നാളെ ഹര്‍ത്താല്‍
X

വയനാട്: ബഫർ സോൺ വിഷയത്തിൽ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം കനക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപാരികളും സമരത്തിനുള്ള ഒരുക്കത്തിലാണ്. നഗരപരിധിയിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കാൻ മുസ്‍‍ലിം ലീഗും ഞായറാഴ്ച മനുഷ്യമതിലിന് എല്‍.ഡിഎഫും ആഹ്വാനം ചെയ്തു. ബത്തേരി നഗരസഭയും ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വനത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും ഉയരുന്നത്. ബഫർ സോൺ പ്രഖ്യാപനം യാഥാർഥ്യമായാൽ ബത്തേരി നഗരത്തില്‍ വികസന സ്തംഭനമുണ്ടാകുമെന്നുറപ്പാണ്. നഗരം മുഴുവൻ ബഫര്‍ സോണില്‍ ഉള്‍പ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

ബത്തേരി നഗരസഭ ബഫര്‍ സോണിനെതിരെ കഴിഞ്ഞ ദിവസം പ്രമേയവും പാസാക്കിയിരുന്നു. ജനങ്ങളും കടുത്ത ആശങ്കയിലാണ്. നൂല്‍പ്പൂഴ, നെന്മേനി പഞ്ചായത്തുകളും കടുത്ത പ്രതിഷേധത്തിലാണ്. നൂല്‍പ്പുഴ പഞ്ചായത്തിന്‍റെ 90 ശതമാനവും പരിസ്ഥിതിലോലമാകുമെന്നാണ് റിപ്പോർട്ടുകൾ.



TAGS :

Next Story