Quantcast

'എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച് തടയണം'; ഹൈക്കോടതിയിൽ കെ. സുരേന്ദ്രന്റെ ഹരജി

സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    2022-11-14 12:46:27.0

Published:

14 Nov 2022 12:38 PM GMT

എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച് തടയണം; ഹൈക്കോടതിയിൽ കെ. സുരേന്ദ്രന്റെ ഹരജി
X

എറണാകുളം: എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പു തൊഴിലാളികളെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമരരംഗത്തിറക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ഹാജർ ഉറപ്പു നൽകിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നതായും ഹരജിയിൽ സുരേന്ദ്രൻ ആക്ഷേപിച്ചു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കെ. സുരേന്ദ്രൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിലടക്കം ഗവർണർ-സർക്കാർ പോര് മുറുകിയ സാഹചര്യത്തിലാണ് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സിപിഎം വ്യക്തമാക്കിയത്. 15ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച്. ഒരു ലക്ഷം പേർ മാർച്ചിൽ അണിചേരും.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തിൽ അണിനിരക്കും. ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിന്റെ മുഴുവൻ പ്രതിഷേധമാകും മാർച്ച്.

TAGS :

Next Story