Quantcast

ആലുവയിലെ കുട്ടിയുടെ നഷ്ടപരിഹാരത്തുക കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി ആരോപണം

വിവിധ സംഘടനകൾ നൽകിയ പണമാണ് പ്രാദേശിക കോൺഗ്രസ് നേതാവ് തട്ടിയെടുത്തതെന്ന് പിതാവ് ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-16 05:52:14.0

Published:

16 Nov 2023 11:21 AM IST

ആലുവയിലെ കുട്ടിയുടെ നഷ്ടപരിഹാരത്തുക കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി ആരോപണം
X

കൊച്ചി: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന്റെ പണം കോൺഗ്രസ് നേതാവ് തട്ടിയെടുത്തായി ആരോപണം. വിവിധ സംഘടനകൾ നൽകിയ പണമാണ് പ്രാദേശിക കോൺഗ്രസ് നേതാവ് തട്ടിയെടുത്തതെന്ന് പിതാവ് ആരോപിക്കുന്നത്.

ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആദ്യം കൈക്കലാക്കുകയും പിന്നീട് 50,000 രൂപ തിരികെ നൽകിയെന്നും കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

പ്രാദേശിക കോൺഗ്രസ് നേതാവ് മുനീറിനെതിരായാണ് പരാതി. അദ്ദേഹത്തിന്റെ ഭാര്യയും ചേർന്നാണ് പണം കൈക്കലാക്കിയത്. കുടുംബത്തിന് വിവിധ സംഘനകൾ സഹായം നൽകിയിരുന്നു. ഈ തുകയാണ് മുനീറും ഭാര്യയും എടുത്തത്. പണം മുഴുവനായും നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനാണ് പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

More to Watch



TAGS :

Next Story