Quantcast

രാഷ്ട്രീയ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്: സി ദിവാകരൻ

പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ഉറപ്പു തന്നതാണെന്നും കാനത്തിൻ്റെ വിയോഗവുമായി പൊരുത്തപെടാനാവില്ലെന്നും സി ദിവാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-12-08 14:01:18.0

Published:

8 Dec 2023 2:00 PM GMT

Leader who made his mark in political life: C Divakaran
X

കാനം രാജേന്ദ്രന്റെ വിയോഗവുമായി പൊരുത്തപ്പെടാനാവില്ലന്ന് മുതിർന്ന സി.പി.ഐ നേതാവ് സി ദിവാകരൻ. കഴിഞ്ഞ ആഴ്ചകൂടി അദേഹത്തെ കണ്ടതാണ്. അപ്പോൾ വളരെ ഉല്ലാസവാനായി ഒരുപാട് സംസാരിച്ചിരുന്നു. പാർട്ടിയെ കുറിച്ചു പാർട്ടിയുടെ നടപടിക്രമങ്ങളെ കുറിച്ചും വളരെ വിശദമായി തന്നോട് സംസാരിച്ചു. വളരെ വേഗത്തിൽ പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് ഡോക്ടർ ഉറപ്പു നൽകിയിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഈ സഭവുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെന്നും സി ദിവാകരൻ പറഞ്ഞു.

ഏകദേശം അര നൂറ്റാണ്ട് കാലം യുവജന ഫെഡറേഷൻ പ്രവർത്തകനായിരിക്കുന്നതുമുതൽ കാനം രാജേന്ദ്രന്റെ ജീവിതത്തിന്റെ ഭാഗമായി താൻ നിലകൊണ്ടിട്ടുണ്ട്. പാർട്ടിയിൽ നിന്ന് അകന്നു മാറിയിരുന്ന സാഹചര്യത്തിൽ എ.ഐ.ടി.സിയുടെ സംസ്ഥാന സെക്രട്ടറിമാരിലൊരാളായി അദേഹത്തെ കോട്ടയത്തെ സമ്മേളനം തെരഞ്ഞെടുക്കുകയും തുടർന്ന് വളരെ സജീവമായി രാത്രിയും പകലുമായി ട്രേഡ് യൂണിയൻ കെട്ടിപടുക്കുന്നതിൽ തന്നൊക്കേളേറെ സജീവമായി പങ്കെടുത്ത നേതാവണദ്ദേഹം.

'അദ്ദേഹവുമായുള്ള അനുഭവങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അദ്ദേഹവും ഞാനും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളുണ്ടായിരുന്നു. ഈ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ തമ്മിൽ ചർച്ച് ചെയ്തു പരിഹരിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേർപാട് സി.പി.ഐക്ക് മാത്രമല്ല ഇടതുപക്ഷ മുന്നണിക്കും പാവപ്പെട്ട ജനങ്ങൾക്കുമെല്ലാം തീരാ നഷ്ടമാണ്. പാവപ്പെട്ടരുടെ കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ചന്ദ്രപ്പന് ശേഷം കാനം രാജേന്ദ്രൻ സെക്രട്ടറിയാകുന്നത് അണികൾക്ക് വളരെയധികം പ്രതീക്ഷയാണ് നൽകിയത്. ആ പ്രതീക്ഷക്കനുസരിച്ച് അദ്ദേഹം ഉയരുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു'. രാഷ്ട്രീയ ജീവിതത്തിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നേതാവ് കൂടിയാണദ്ദേഹമെന്നും സി ദിവാകരൻ പറഞ്ഞു.

TAGS :

Next Story