Quantcast

തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി കർദിനാൾ ആലഞ്ചേരിയുടേത്, എറണാകുളം അതിരൂപതയുടെ തലയിൽ വയ്ക്കണ്ട: അൽമായ മുന്നേറ്റം

ഒരു രാഷ്ട്രീയ പാർട്ടിയുടെ പത്രസമ്മേളനം ലിസ്സി ഹോസ്പിറ്റലിന്റെ പ്രസ്സ് റൂമിൽ ലിസ്സി ഹോസ്പിറ്റൽ ലോഗോയുടെ മുന്നിൽ നടത്തിയത് തന്നെ എൽ.ഡി.എഫിന്റെ പാപ്പരത്തമാണെന്നും സമിതി

MediaOne Logo

Web Desk

  • Updated:

    2022-05-06 13:15:32.0

Published:

6 May 2022 1:07 PM GMT

തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി കർദിനാൾ ആലഞ്ചേരിയുടേത്, എറണാകുളം അതിരൂപതയുടെ തലയിൽ വയ്ക്കണ്ട: അൽമായ മുന്നേറ്റം
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫ് കർദിനാൾ ആലഞ്ചേരിയുടെ സ്ഥാനാർഥിയാണെന്നും എറണാകുളം അതിരൂപതയുടെ തലയിൽ വയ്ക്കാൻ നോക്കേണ്ടെന്നും അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. സമിതി കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം എറണാകുളം അതിരൂപതയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ മാത്രമാണെന്നും അല്ലാതെ എറണാകുളം അതിരൂപതയുമായി യാതൊരു ബന്ധവും ഇല്ലെന്നും അൽമായ മുന്നേറ്റം സമിതി അറിയിച്ചു.

എറണാകുളം അതിരൂപതയുടെ അഭിമാനമായ ലിസ്സി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് കൊണ്ട് അതിരൂപതയുടെ തലയിൽ സ്ഥാപിക്കാൻ ആരും മനക്കോട്ട കെട്ടാൻ നോക്കണ്ട. നൂറ് കണക്കിന് ഡോക്ടർമാർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ രാഷ്ട്രീയം അവരുടേത് മാത്രമാണ്, അതിന് ഉത്തരവാദിത്തം ഏൽക്കാൻ എറണാകുളം അതിരൂപതയെ കിട്ടില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പത്രസമ്മേളനം ലിസ്സി ഹോസ്പിറ്റലിന്റെ പ്രസ്സ് റൂമിൽ ലിസ്സി ഹോസ്പിറ്റൽ ലോഗോയുടെ മുന്നിൽ നടത്തിയത് തന്നെ എൽ.ഡി.എഫിന്റെ പാപ്പരത്തമാണെന്നും അതിന് ഹോസ്പിറ്റൽ ഡയറക്ടർ അനുവാദം കൊടുത്തത് തികച്ചും പ്രതിഷേധാർഹമാണെന്നും അൽമായ മുന്നേറ്റം പറഞ്ഞു. എൽ.ഡി.എഫിന്റേതായാലും യു.ഡി.എഫിന്റേതായാലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള സ്ഥലം ലിസ്സി ഹോസ്പിറ്റൽ അല്ല, അതിൽ ഹോസ്പിറ്റൽ ഡയറക്ടർ പങ്കെടുത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും അതിരൂപത നേതൃത്വത്തിനോടും ഹോസ്പിറ്റൽ മാനേജ്‌മെന്റിനോടും സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഓശാന ഞായറാഴ്ച കർദിനാൾ ആലഞ്ചേരിക്ക് എറണാകുളം ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ പള്ളിയുടെ ഉള്ളിൽ പോലും നൂറുകണക്കിന് പൊലീസിന്റെയും ആയുധധാരികളായ കമാൻഡോകളുടെയും മജിസ്ട്രേറ്റ്, തഹസീൽദാർ എന്നിവരുടെയും സാന്നിധ്യത്തിൽ അവസരം ഒരുക്കിയത് എൽ.ഡി.എഫ് സർക്കാർ സംവിധാനങ്ങളാണ്. അത് എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്ക് ഉണ്ടാക്കിയ മുറിവ് വളരെ വലുതാണ്. ഉപതെരഞ്ഞെടുപ്പിൽ ഈ മുറിവിനുള്ള മറുപടി അതിരൂപത വിശ്വാസികൾ നൽകിയിരിക്കും-അൽമായ മുന്നേറ്റം സമിതി കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് സീറോമലബാർ സഭ

കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജോ ജോസഫിനെ നിശ്ചയിച്ചതിൽ ഇടപെട്ടിട്ടില്ലെന്ന് സീറോമലബാർ സഭ. സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സ്ഥാനാർത്ഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നും ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണെന്നും ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും കുറിപ്പിൽ പറഞ്ഞു.

ഇന്നലെയാണ് ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മർദം മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നും പി.സി ജോർജ് കൊടുത്ത സ്ഥാനാർഥിയാണോ ഇടതുപക്ഷത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ ചോദിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പരിഹസിച്ചവരാണോ ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതെന്നും ഇതിനേക്കാൾ പ്രശസ്തനായ ഡോക്ടറെ കഴിഞ്ഞ തവണ തൃക്കാക്കരയിൽ യു.ഡി.എഫ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത് തങ്ങളുടെ വിജയ സാധ്യത കൂട്ടുമെന്നും ഉമാ തോമസ് എൻ.എസ്.എസ് ആസ്ഥാനത്ത് പോയത് പിന്തുണ തേടാനാണെന്നും പി.ടി തോമസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം അവർ നേടുമെന്നും സതീശൻ പറഞ്ഞു.

Left candidate sponsorde by Cardinal Alanchari: Almaya Munnettam

TAGS :

Next Story