തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുപക്ഷം
'ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിശോധിക്കും'

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ പ്രക്ഷോഭത്തിന് ഒരുങ്ങി ഇടതുപക്ഷം. നാളെ തൃശൂരിൽ പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് കെ.പി രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
ക്രമക്കേടിനെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ പരാതി കമ്മീഷൻ ഗൗരവമായി കണ്ടില്ല. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിശോധിക്കുമെന്നും ഇതിനായി പുതിയ ടീമിനെ ചുമതലപ്പെടുത്തിഎന്നും കെ.പി രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഇനിയും കള്ളവോട്ടുകൾ ചേർക്കും എന്നാണ് ബിജെപി നേതാക്കൾ പറയുന്നതെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
Adjust Story Font
16

