Quantcast

ഗവർണര്‍ക്കെതിരെ ഇടത് അധ്യാപക സംഘടനകളുടെ രാജ്ഭവന്‍ മാർച്ച് ഇന്ന്

സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലറായ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ഇടതു സംഘടനകള്‍ കുറ്റപ്പെടുത്തുന്നു

MediaOne Logo

Web Desk

  • Published:

    16 Dec 2023 1:18 AM GMT

ഗവർണര്‍ക്കെതിരെ ഇടത് അധ്യാപക സംഘടനകളുടെ രാജ്ഭവന്‍ മാർച്ച് ഇന്ന്
X

തിരുവനന്തപുരം: സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഉറച്ച് ഇടതുസംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് മ്യൂസിയത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർക്ക് കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇടപെടൽ.

Summary: A march to Raj Bhavan will be organized today under the leadership of the Left Teachers' Unions and University Employees against the Kerala governor Arif Mohammed Khan's policies towards universities.

TAGS :

Next Story