ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
വയനാട് സ്വദേശി വി.ജുനൈസാണ് മരിച്ചത്

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ വെച്ചായിരുന്നു ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി.ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്.
46 വയസായിരുന്നു. വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്.മൂന്ന് മണിയോടെയാണ് ദാരുണസംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംഎല്‍എ ആയിരിക്കെ പി.വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.
Next Story
Adjust Story Font
16

