Quantcast

പുലിപ്പേടിയില്‍ കോട്ടപ്പടിക്കാര്‍; വനംവകുപ്പിനെതിരെ നാട്ടുകാര്‍

കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Nov 2021 1:29 AM GMT

പുലിപ്പേടിയില്‍ കോട്ടപ്പടിക്കാര്‍; വനംവകുപ്പിനെതിരെ നാട്ടുകാര്‍
X

എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ പുലിയുടെ ആക്രമണം പതിവായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.

രണ്ടാഴ്ചയായി കോട്ടപ്പടി പ്ലാമുടിയിലെ ജനങ്ങൾ പുലിപ്പേടിയിലാണ്. ഇത്രയും നാൾ വളർത്തുമൃഗങ്ങളെ അക്രമിച്ച പുലി മനുഷ്യനെ അക്രമിച്ചതോടെ പ്രതിഷോധവുമായി ജനങ്ങൾ രംഗത്തെത്തി. ചേറ്റൂർ മാത്യുവിന്‍റെ ഭാര്യ റോസിലിയെയാണ് വീട്ടു വളപ്പിൽ വെച്ച് പുലി അക്രമിച്ചത്. വീട്ടമ്മയുടെ ഇടതുകൈ മുതൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ കൂട് സ്ഥാപിച്ചെങ്കിലും പുലിയെ കെണിയിൽ വീഴ്ത്താൻ സാധിച്ചിട്ടില്ല.

പുലിയെ പിടികൂടാൻ ക്യാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തടഞ്ഞത്. രാത്രി പതിവായി ഇറങ്ങിയിരുന്ന പുലി പകലും ആക്രമണം നടത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയത്. ഡ്രോൺ ക്യാമറ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന കർശനമാക്കുമെന്നും കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും വനപാലകർ പറഞ്ഞു.

TAGS :

Next Story