വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു
മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു

representative image
വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്.ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.
മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു.വളര്‍ത്തുനായെ പുലി പിടിച്ചിരുന്നു.പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story
Adjust Story Font
16

