മലപ്പുറം വഴിക്കടവിൽ ബൈക്കിൽ പുലിയിടിച്ച് യുവാവിന് പരിക്ക്
ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് പരിക്കേറ്റ അസർ പറഞ്ഞു

മലപ്പുറം: വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ്(33) പരിക്കേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.
പുലിയെ താൻ വ്യക്തമായി കണ്ടതായി അസർ പറഞ്ഞു. fഇദ്ദേഹത്തെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ പാലാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചർ എം. വിജയന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്ത് കാൽപാടുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ, നെല്ലിക്കുത്ത് വനം പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Summary: Leopard bike accident in Vazhikkadavu
Adjust Story Font
16

