Quantcast

മിനിറ്റിൽ 80 തീർഥാടകർ പതിനെട്ടാം പടി കയറുന്നു; തിരക്കൊഴിഞ്ഞ് സന്നിധാനം

ഇന്നലെ പമ്പയിൽ എത്തിയ തീർഥാടകരുടെ എണ്ണം താരതമ്യേന കുറവാണ്

MediaOne Logo

Web Desk

  • Published:

    14 Dec 2023 4:50 AM GMT

Sabarimala  , Sabarimala   news, sabarimala,sabarimala temple,sabarimala pilgrims,sabarimala news,sabarimala rush,sabarimalai,sabarimala news today,huge rush at sabarimala,latest malayalam news
X

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയം. നിലക്കലും ഇടത്താവളങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. തീർഥാടകർക്ക് മുൻ ദിവസങ്ങളെക്കാൾ കുറവ് സമയം മാത്രമാണ് ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്.

മിനിറ്റില്‍ 70 മുതല്‍ 80 വരെ തീര്‍ഥാടകരെ പതിനെട്ടാം പടിയിലൂടെ പൊലീസ് കടത്തിവിടുന്നുണ്ട്. ഇന്നലെ പമ്പയിൽ എത്തിയ തീർഥാടകരുടെ എണ്ണം താരതമ്യേന കുറവാണ്.59,000 പേരാണ് വെർച്വൽ ക്യൂ വഴി പമ്പയിൽ എത്തിയത്. 90, 295 പേർ ഇന്നലെ നടയടക്കും വരെ പതിനെട്ടാം പടി കയറി.ഇന്ന് വെർച്വൽ ക്യൂ ബുക്കിങ്ങ് പൂർത്തിയായതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്നലെ സന്നിധാനത്ത് എത്തിയ ദേവസ്വം മന്ത്രി കെ .രാധാകൃഷ്ണന്‍ ഇപ്പോഴും അവിടെ തുടരുകയാണ്.മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.


TAGS :

Next Story