Quantcast

സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2025-03-16 07:56:25.0

Published:

16 March 2025 1:20 PM IST

സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു
X

കൊച്ചി: സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് ചിറ്റൂര്‍ റോദ സെന്റ് മേരീസ് ബസിലിക്കാ പള്ളി സെമിത്തേരിയിൽ.

90ൽ അധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

ഭാര്യ: ഫിലോമിനാ പുതുശ്ശേരി. മക്കൾ: ഡോ. ജോളി പുതുശ്ശേരി (എച്ച്ഒഡി ഹൈദരാബാദ് സെൻ്റ്രൽ യൂണിവേഴ്സിറ്റി: ഫോക്ക് ആൻ്റ് കൾച്ചർ), റോയി പുതുശ്ശേരി (എച്ച്ആർ കൺസൾട്ടൻ്റ്, കൊച്ചി), ബൈജു പുതുശ്ശേരി (എച്ച്എഎൽ കൊച്ചി നേവൽ ബേസ്), നവീൻ പുതുശ്ശേരി (മലയാള അധ്യാപകൻ, കുന്നും പുറം ഗവ. ഹൈസ്ക്കൂൾ ചേരാനെല്ലൂർ). മരുമക്കൾ: റീത്ത (ടീച്ചർ, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (കോൺണ്ടുവെൻ്റ് ഐടി ഇൻഫോ പാർക്ക്), റിൻസി (കായിക അധ്യാപിക സെൻ്റ് മേരീസ് എച്ച്എസ്എസ് ഹൈസ്കൂൾ എറണാകുളം) .

TAGS :

Next Story