Quantcast

ലിറ്റിൽ സ്‌കോളർ രണ്ടാംഘട്ട മത്സരം ഇന്ന്; മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും

വിജയികള്‍ക്ക് 40 ലക്ഷത്തിന്റെ സമ്മാനങ്ങള്‍

MediaOne Logo

Web Desk

  • Published:

    3 Feb 2024 1:51 AM GMT

little scholar
X

കോഴിക്കോട്: മലയാളി വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവണ്‍ ലിറ്റില്‍ സ്കോളര്‍ രണ്ടാംഘട്ട മത്സരം ഇന്ന്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുന്നത്.

ഒന്നാംഘട്ട ഒ.എം.ആര്‍ പരീക്ഷയില്‍ പങ്കെടുത്ത അരലക്ഷം വിദ്യാര്‍ഥികളില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് രണ്ടാംഘട്ട മത്സരം നടക്കും. മന്ത്രിമാര്‍, എം.പിമാര്‍, എം.എൽ.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ജില്ലകളിലെ മത്സരത്തില്‍ മുഖ്യാതിഥികളാകും.

സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാംഘട്ട ഓൺലൈൻ മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടത്തിലെ വിജയികള്‍ ഗ്ലോബൽ റൗണ്ടിലേക്ക് പ്രവേശിക്കും.

മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഐമാക്, സ്വർണ മെഡൽ, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ ഉള്‍പ്പെടെ 40 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നുണ്ട്.

മല‍‌ർവാടി ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ചാണ് ലിറ്റിൽ സ്കോളർ മത്സരം സംഘടിപ്പിക്കുന്നത്. ഏഗൺ ലേണിങ്ങ് ആണ് പരിപാടിയുടെ ടൈറ്റില്‍ സ്പോൺസർ.



TAGS :

Next Story