Quantcast

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പിൽ മെച്ചപ്പെട്ട പോളിങ്

ഉച്ചയ്ക്ക് ഒരു മണിവരെ 54.11 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2025-12-09 09:56:54.0

Published:

9 Dec 2025 1:46 PM IST

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പിൽ മെച്ചപ്പെട്ട പോളിങ്
X

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് മൂന്ന് മണിവരെ 54.11 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗവർണർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരല്ലാം രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളത്താണ് 61.05 ശതമാനത്തിലേറെ ആളുകൾ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 53.63 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലം- 57.57, പത്തനംതിട്ട -55.54, ആലപ്പുഴ -60.08, കോട്ടയം- 57.97, ഇടുക്കി- 56.6 എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോർപ്പറേഷനിലടക്കം പോളിങ് സ്‌റ്റേഷനുകൾക്ക് മുമ്പിൽ രാവിലെ മുതൽ വലിയ വരിയാണ്.

മന്ത്രിമാരായ വി.ശിവൻകുട്ടി, സജിചെറിയാൻ, പി.രാജീവ്,ചിഞ്ചുറാണി, ഗണേഷ് കുമാർ,പി.പ്രസാദ്, വി.എൻ.വാസവൻ,കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ,വീണജോർജ്, ഉൾപ്പെടെയുള്ള മന്ത്രിമാരാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും വോട്ട് രേഖപ്പെടുത്തി. കേരളത്തിലെത്തിയശേഷമുള്ള ഗവർണറുടെ ആദ്യവോട്ടായിരുന്നു. തദ്ദേശ തെരഞെടുപ്പിൽ ഇടത് മുന്നേറ്റമുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇടതുഭരണത്തെ ജനങ്ങൾക്ക് മടുത്തെന്നായിരുന്നു എ.കെ.ആന്റണിയുടെ പ്രതികരണം.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ , ശശിതരൂർ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂർ പ്രകാശ്, വൈക്കം വിശ്വൻ ,ജി.സുധാകരൻ, സിപിഐ സംസ്ഥാന സെക്ര ട്ടറി ബിനോയ് വിശ്വം, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .

TAGS :

Next Story