Quantcast

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; കേരളത്തിലുടനീളം 75 സീറ്റുകൾ നേടി വെൽഫെയർ പാർട്ടി

മുക്കം മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് വെൽഫെയർ പാർട്ടി വിജയം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-12-13 15:17:19.0

Published:

13 Dec 2025 4:37 PM IST

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; കേരളത്തിലുടനീളം 75 സീറ്റുകൾ നേടി വെൽഫെയർ പാർട്ടി
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 75 സീറ്റുകൾ സ്വന്തമാക്കി വെൽഫെയർ പാർട്ടി. 2020ലെ തെരഞ്ഞെടുപ്പിൽ 65 സീറ്റുകളായിരുന്നതാണ് 2025 ആയപ്പോൾ 75 ആയി ഉയർന്നത്. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും, 56 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 16 മുനിസിപ്പാലിറ്റി സീറ്റുകളിലുമാണ് വെൽഫെയർ പാർട്ടി വിജയം നേടിയത്.

അതേസമയം, വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. മുഖ്യമന്ത്രി വിമർശനവും വിദ്വേഷ പ്രചാരണവും നടത്തി. എന്നാൽ മുഖ്യമന്ത്രിയെ വാക്കുകൾ ജനങ്ങൾ പുച്ഛിച്ച് തള്ളിയെന്നും റസാഖ് പാലേരി പറഞ്ഞു.

വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് മതനിരപേക്ഷതയെ തകർക്കാനാവില്ലെന്നും എൽഡിഎഫ് വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്നും സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് മറവി രോഗമാണ്. 2015ൽ സിപിഐയുമായി ധാരണയുണ്ടായി. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും റസാഖ് കൂട്ടിച്ചേർത്തു. സിപിഎം - ബിജെപി കേരളത്തിൽ മണ്ണൊരുക്കുന്നു. യുഡിഎഫ് - വെൽഫയർ പാർട്ടിയെ ഉൾപ്പെടുത്തി കുപ്രചരണം നടത്തി. യുഡിഎഫ് നേതാക്കളാരും വെൽഫെയർ പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ലെന്നും റസാഖ് പാലേരി പറഞ്ഞു.

മുക്കം മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് വെൽഫെയർ പാർട്ടി വിജയം സ്വന്തമാക്കിയത്. നേരത്തെ യുഡിഎഫ് സഖ്യത്തിലായിരുന്നു വിജയിച്ചിരുന്നത്. അന്ന് മൂന്നു സീറ്റുകളിൽ വിജയിച്ചിരുന്നെങ്കിലും ഇത്തവണ സഖ്യമുണ്ടായിരുന്നില്ല.

കണക്കുപറമ്പ് ഡിവിഷൻ 18ൽ വെൽഫെയർ പാർട്ടിയുടെ മുഹമ്മദ് നസീം വിജയിച്ചത് 108 വോട്ടുകൾക്കാണ്. നസീം 396 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി ശശീന്ദ്രൻ പി.സി 288 വോട്ടുകളാണ് നേടിയത്.

മംഗലശ്ശേരി 19 ഡിവിഷനിൽ നിന്നും വിജയിച്ച ശഫീഖ് മാടായിയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച രണ്ടാമത്തെയാൾ. ഇവിടെ 191 വോട്ടുകൾക്കാണ് ശഫീഖ് മാടായി വിജയിച്ചത്. 464 വോട്ടുകളാണ് ശഫീഖ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ മുസ്ലിം ലീഗിലെ അബ്ദുൽ ജബ്ബാർ 273 വോട്ടുകൾ നേടി. 124 വോട്ടുകൾ നേടി സിപിഎമ്മിന്റെ ഇംതിഹാസ് എൻ മൂന്നാമതായി.

ചേന്ദമംഗല്ലൂർ 20 ഡിവിഷനിലെ ബനൂജ.വിയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച മൂന്നാമത്തെ സ്ഥാനാർഥി. 77 വോട്ടുകൾക്കാണ് ബനൂജ വിജയിച്ചത്. ബനൂജ 434 വോട്ടുകൾ നേടിയപ്പോൾ രണ്ടാമത് എത്തിയ കോൺഗ്രസിലെ ജസീല 357 വോട്ടുകൾ നേടി. വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ച പുൽപ്പറമ്പിൽ ജസീലയാണ് വിജയിച്ച നാലാമത്തെ സ്ഥാനാർഥി. 58 വോട്ടുകൾക്കാണ് ജസീല വിജയിച്ചത്. ജസീല 401 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി റംല ഗഫൂർ 343 വോട്ടുകളാണ് നേടിയത്.

ബ്ലോക്ക് പഞ്ചായത്തുകളിൽ വിജയിച്ചവർ: താനൂര്‍‌ ബ്ലോക്ക് 16- വട്ടത്താണി- ‌ഹലീമ വിപി, മങ്കട ബ്ലോക്ക് 12- പടപ്പറമ്പ- സമീറ തോട്ടോളി, മലപ്പുറം ബ്ലോക്ക് 5- പൂക്കോട്ടൂര്‍- സാജിദ.

വിജയിച്ച മറ്റ് മുനിസിപ്പാലിറ്റികൾ: കായംകുളം 1- ടൗൺ യുപിഎസ്- ‌‌മുബീർ എസ്. ഓടനാട്, ‌‌‌പെരുമ്പാവൂർ 24- ലൈബ്രറി- ബുഷ്‌റ പി.എസ്, കൊടുവള്ളി 21 കരൂഞ്ഞി- നദീറ ഷൗക്കത്ത്, തലശ്ശേരി 46 വീവേഴ്സ്- സീനത്ത് അബ്ദുസലാം, ഈരാറ്റുപേട്ട 6 മാതാക്കല്‍- റൈന ടീച്ചർ (എസ്.കെ), ഈരാറ്റുപേട്ട 13 നടക്കൽ- സുറുമി യൂസഫ് ഹിബ, കൊണ്ടോട്ടി 40 കുമ്മിണിപ്പാറ- ബുസൈന കെ.എം, വളാ​ഞ്ചേരി 20 മൂക്കിലപീടിക- യു. മുജീബ് റഹ്മാൻ, ‌‌‌തിരൂർ 22 കോലാർക്കുണ്ട്- കീഴേപ്പാട്ട് ഫർഹാന ടീച്ചർ, മലപ്പുറം 33 മുതുവത്തു പറമ്പ്- ഷിറീൻ ചാലിൽ ഇർഫാൻ, ചെർപ്പുളശേരി 15 പുത്തനാൽക്കൽ-സെമീറ ഗഫൂർ, ചാവക്കാട് 10 ഓവുങ്ങല്‍- സുജാത സത്യൻ,

TAGS :

Next Story