തദ്ദേശ തെരഞ്ഞെടുപ്പ്: 'ഡീപ്പ് ഫേക്ക് വീഡിയോ, ഓഡിയോ പ്രചാരണം അനുവദിക്കില്ല'; എഐ പ്രചാരണത്തിന് നിരീക്ഷണമേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളിൽ നടപടിയുണ്ടാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എഐ ഉപയോഗിച്ചുള്ള പ്രചാരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളിൽ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രാഷ്ട്രീയപാർട്ടികളുടെ ഔദ്യോഗിക പേജുകളിൽ ഇത്തരം ഉള്ളടക്കം ഉണ്ടെങ്കിൽ നീക്കം ചെയ്യണം. ഡീപ്പ് ഫേക്ക് വീഡിയോ, ഓഡിയോ പ്രചാരണം അനുവദിക്കില്ല. എഐ പ്രചാരണങ്ങളിൽ നിർമാതാവിന്റെ പേര് വിവരങ്ങൾ നൽകണമെന്നും നിർദേശം.
സംസ്ഥാനത്ത് മട്ടന്നൂർ നഗരസഭ ഒഴികെയുള്ള ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
Adjust Story Font
16

