താമരശ്ശേരി ഫ്രഷ് കട്ട് സമരം: 'പൊലീസ് അര്‍ധരാത്രിയും പുലര്‍ച്ചക്കും വന്ന് വാതിലിലും ജനാലകളിലും മുട്ടും, നിർത്താതെ കോളിംഗ് ബെൽ അടിക്കുകയും ചെയ്യും'; പരാതിയുമായി നാട്ടുകാര്‍
ചെറിയ മക്കളോട് ഫോട്ടോ കാണിച്ച് ഇതാരാണ് എന്നൊക്കെ ചോദിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി. മണിക്കൂറുകൾ ഇടവിട്ട് എത്തുന്ന വിവിധ സ്റ്റേഷനുകളിലെ പൊലീസ് സംഘം അർധരാത്രിയിലും പുലർച്ചെയും വരെ പ്രതികളെ ചോദിച്ച് എത്തുന്നതായി കുടുംബങ്ങൾ പറയുന്നു. വാതിലിലും ജനാലകളിലും മുട്ടുകയുംനിർത്താതെ കോളിംഗ് ബെൽ അടിക്കുകയും ചെയ്തു ബുദ്ധിമുട്ടിക്കുന്നതായും ഇവർ പറയുന്നു.
അർധരാത്രിയും പുലർച്ചെയും വീട്ടിലെത്തി വാതിലിലും ജനാലകളിലും മുട്ടി നിർത്താതെ കോളിങ് ബെൽ അടിക്കും. രാവിലെ വന്ന് വിവരങ്ങൾ ചോദിക്കും..താമരശ്ശേരി,കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറിമാറി വരികയാണെന്നും നാട്ടുകാര്‍ പറയുന്നു. പകല്‍ വന്നാല്‍ പോരെ എന്ന് ചോദിച്ചാല്‍ രാത്രി 12 മണിക്ക് വരും,രണ്ടുമണിക്ക് വരും നാലുമണിക്ക് വരും...എല്ലാ ദിവസവും വരുമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തുകയാണ്.ഇതിന്‍റെ വീഡിയോയും നാട്ടുകാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ചെറിയ മക്കളോട് ഫോട്ടോ കാണിച്ച് ഇതാരാണ് അറിയുമോ എന്നൊക്കെ ചോദിച്ച് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടികൾ പേടിച്ച് റോഡിലേക്ക് പോലും ഇറങ്ങാത്ത അവസ്ഥയാണ്. വീട് തുറന്ന് നോക്കുകയും പരിശോധിക്കുകയും ചെയ്യും.കട്ടിലിനടിയിലും ബാത്‌റൂം സ്‌റ്റോറൂം തുറന്ന് നോക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി കേസെടുത്തതോടെ പ്രദേശത്തെ പുരുഷന്മാർ പലരും ഒളിവിലായതിനാൽണ്.ഇതോടെ വീടുകളില്‍ ഭക്ഷണസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ ആളില്ലാതായി. ഓരോ വീട്ടിലേക്കും ആവശ്യമായ സാധനങ്ങൾ നാട്ടുകാരാണ് ഇപ്പോള്‍ എത്തിച്ചുകൊടുക്കുകയാണ്.
Adjust Story Font
16

