Quantcast

കക്കാടംപൊയിലില്‍ നാട്ടുകാര്‍ക്ക് വിനോദസഞ്ചാരികളുടെ മര്‍ദനം; മൂന്ന് പേര്‍ക്ക് പരിക്ക്

ഗതാഗതകുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    2 July 2023 11:31 AM GMT

kakkadampoyil kozhikode കക്കാടംപൊയിൽ കോഴിക്കോട്
X

കോഴിക്കോട്: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു. ഗതാഗതകുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.

സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ മദ്യപിച്ചുരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

TAGS :

Next Story