Quantcast

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ഫോറെസ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഉപരോധം

MediaOne Logo

Web Desk

  • Updated:

    2022-02-08 04:29:04.0

Published:

8 Feb 2022 3:07 AM GMT

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍  നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
X

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വെറ്റിലപ്പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റോഡിലൂടെ ഒരു വാഹനവും കടത്തി വിട്ടില്ല. ഫോറെസ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഉപരോധം.

മാളയില്‍ ഉള്ള കുട്ടി അമ്മ വീടായ വെറ്റിലപ്പാറയിലെത്തിയപ്പോഴാണ് അപകടമണ്ടായത്. പുറത്ത് നിന്നുള്ളവര്‍ക്കു പോലും യാതൊരു സുരക്ഷയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഒരു റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട് എന്നാല്‍ ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെ ചാലക്കുടിയില്‍ ഉള്ള റാപിഡ് ആക്ഷന്‍ ഫോഴ്‌സിനു ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പെട്ടന്ന് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. അതിരപ്പള്ളിയില്‍ വിനോദസഞ്ചാരത്തിനായി വരുന്നവര്‍ ഈ വഴി വരരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

തിങ്കളാഴ്ചെയാണ് അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. പുത്തൻചിറ സ്വദേശി നിഖിലിന്‍റെ മകള്‍ ആഗ്നെലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

TAGS :

Next Story