'പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാൻ പൊയ്ക്കൂടെ': മദ്യപിച്ച് വാഹന പരിശോധന നടത്തിയ എംവിഡി ഉദ്യോഗസ്ഥനെ തടഞ്ഞ് നാട്ടുകാർ
നാട്ടുകാർ തടഞ്ഞുവെച്ചതോടെ തൃക്കാക്കര പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.

കാക്കനാട്: എറണാകുളത്ത് മദ്യപിച്ച് വാഹന പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ.
കാക്കനാട് വെഹിക്കിൾ ഇൻസ്പെക്ടർ ബിനുവാണ് മദ്യപിച്ച് വാഹനപരിശോധന നടത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. വഴിയരികിൽ മത്സ്യ വില്പന നടത്തിയ ദമ്പതികളോട് 3000 രൂപ അടക്കണമെന്നും ബിനു ആവശ്യപ്പെട്ടു. നാട്ടുകാർ തടഞ്ഞുവെച്ചതോടെ തൃക്കാക്കര പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.
രൂക്ഷമായാണ് നാട്ടുകാര്‍ പ്രതികരിച്ചത്. 'പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാൻ പൊയ്ക്കൂടെ' എന്നൊക്കെ നാട്ടുകാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് എംവിഡി ഉദ്യോഗസ്ഥനെ ഊതിക്കുന്നതും തുടര്‍ന്ന് ഇയാളോട് പൊലീസ് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടയില്‍ നാട്ടുകാര്‍ തന്നെ ഇയാളുടെ പുറത്ത് തള്ളി ജീപ്പിനുള്ളിലാക്കാന്‍ ശ്രമിക്കുന്നതും പൊലീസുകാര്‍ അത് തടയുന്നതും വീഡിയോയില്‍ കാണാം.
Watch Video
Adjust Story Font
16

